Skip to main content

രാജ്യത്ത്‌ മറ്റ്‌ ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്‌ യോജിച്ചതല്ല.

രാജ്യത്ത്‌ മറ്റ്‌ ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്‌ യോജിച്ചതല്ല.

കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകൾക്കുള്ള ചോദ്യ പേപ്പർ, കേന്ദ്രീയ വിദ്യാലയങ്ങൾ മുതൽ ഐഐടികളും ഐഐഎമ്മുകളും കേന്ദ്രസർവകലാശാലകളും വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിർദേശങ്ങളും ഹിന്ദിയിലാക്കാനാണ്‌ നിർദേശം വന്നിരിക്കുന്നത്‌. ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി മാത്രമായി ഉപയോഗിക്കപ്പെടരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ സംസ്ഥാനങ്ങളുടെ നിർദ്ദിഷ്ടാവകാശങ്ങൾ അംഗീകരിക്കപ്പെടണം. ഇക്കാര്യത്തിൽ തിടുക്കപ്പെട്ടുള്ള തീരുമാനമുണ്ടാകരുത്‌.

നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിന്‌ വലിയ സ്ഥാനമുള്ള രാജ്യമാണ്‌ നമ്മുടേത്‌. സാംസ്കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളുടെ സാഹോദര്യം നിലനിൽക്കുന്നിടമാണ്‌ നമ്മുടെ രാജ്യം. മാതൃഭാഷയ്‌ക്ക്‌ പുറമെ മറ്റ്‌ ഭാഷകളും പഠിക്കുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌. എന്നാൽ, ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തൊഴിലന്വേഷകരെയും പൊതുജനങ്ങളെയും ബാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം. നിരവധി ഭാഷകൾ നിലനിൽക്കുമ്പോൾ ഏതെങ്കിലുമൊന്ന്‌ രാജ്യത്തിന്റേതായി മാറരുത്‌.

ഇക്കാര്യത്തിൽ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കുമിടയിൽ ഗൗരവകരമായ ആശങ്കയുണ്ട്‌. ഭരണഘടനയിൽ അനുശാസിക്കുന്ന എല്ലാ ഭാഷകളിലും മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടിക്കാൻ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.