വയനാട് ടൗൺഷിപ്പ് സന്ദർശിച്ചു.
വയനാട് ടൗൺഷിപ്പ് സന്ദർശിച്ചു.
സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.
എൽഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചു. ഈ കനത്ത ചൂടിലും സ്വന്തം തൊഴിൽ പോലും ഉപേക്ഷിച്ച് പ്രചാരണത്തിന് ഇറങ്ങിയ എൽഡിഎഫ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള ഫലം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇത്തവണയും 90ൽ അധികം സീറ്റുകൾ നേടും. എൽഡിഎഫ് വിജയിച്ചാലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടതില്ല. അദ്ദേഹത്തോട് ജനങ്ങൾ ക്ഷമിക്കും.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാനാവില്ല.
വിരഹവും പ്രണയവും താളവും സമന്വയിപ്പിച്ച് തലമുറകളെ പാടിയുണർത്തിയ ‘ഏഷ്യയുടെ വാനമ്പാടി’ ആശാ ഭോസ്‌ലെയുടെ ശബ്ദം നിലച്ചിരിക്കുന്നു. പാട്ടോർമകൾ കാലത്തെ അതിജീവിച്ച് കാലമെത്ര കഴിഞ്ഞും സംഗീത പ്രേമികൾക്കുള്ളിൽ തെളിഞ്ഞുനിൽക്കും. സംഗീതലോകത്തെ ഒരു യുഗത്തിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്.
തളിപ്പറമ്പ് മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽഡിഎഫ് ബൂത്ത് ഏജൻ്റും സിപിഐ എം പ്രവർത്തകനുമായ പി പി പ്രകാശനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും ക്രൂരവുമാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന് നാലുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
നവകേരളനിർമിതിക്കായുള്ള തുടർച്ചയ്‌ക്കായി ഒരുമിച്ചുനിൽക്കാനും ഒന്നിച്ച് മുന്നേറാനും വോട്ടുചെയ്‌ത എല്ലാവരെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണ്.
ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആതുര ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ച വ്യക്തിത്വമായിരുന്നു.
അഭിമാനകേരളം വീണ്ടും ചുവക്കാൻ സജ്ജമായിക്കഴിഞ്ഞു. ഓരോ മനുഷ്യനും അനിവാര്യമായ ഇടതുപക്ഷ വിജയത്തിനായി ഹൃദയം കൊണ്ട് പ്രവർത്തിച്ച അനുഭവമാണ് എങ്ങും. പേരാവൂരിൻ്റെ മണ്ണ് കെ കെ ശൈലജ ടീച്ചറുടെ അത്യുജ്വലമായ വിജയം ഉറപ്പാക്കുകയാണ്. ആവേശകരവും അവിസ്മരണീയവുമായിരുന്നു പേരാവൂരിലെ കൊട്ടിക്കലാശം.