Skip to main content

രാജ്വത്തിന്റെ ഭാവി യുവാക്കളുടെ ചുമലിൽ എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താൻ യുവത പോരാട്ടത്തിനിറങ്ങണം

രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി യുവത പോരാട്ടത്തിനിറങ്ങണം. രാജ്യത്തിന് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത്‌ യുവതയാണ്‌. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതുവരെ നരേന്ദ്ര മോദി സർക്കാരിന്‌ ഉറക്കം നഷ്ടപ്പെടുന്ന പ്രക്ഷോഭങ്ങൾക്ക്‌ ഡിവൈഎഫ്‌ഐ നേതൃത്വം നൽകണം. കേന്ദ്രസർക്കാർ അനുദിനം രാജ്യത്തെ കൊള്ളയടിക്കുകയാണ്‌. 11 ലക്ഷം കോടി രൂപയുടെ കോർപറേറ്റ്‌വായ്പകേന്ദ്രം എഴുതിത്തള്ളി. അതു തിരികെപ്പിടിച്ച്‌ പൊതുനിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ അടിത്തട്ട്‌ വരെ വികസനം എത്തിക്കുകയും വേണം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.