Skip to main content

ഓൺലൈൻ കുത്തക കമ്പനികൾ പുത്തൻ ചൂഷണ രീതികൾ അവലംബിക്കുന്നു. ഓൺലൈൻ മേഖലയിലെ തൊഴിലാളികൾ നേരിടുന്നത് വലിയ ചൂഷണം

ഡിജിറ്റൽ സമ്പദ് രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നത്.

കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റൽ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും ഡെലിവറി തൊഴിലാളികളെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാർട്ടൈമർമാരായാണ് നാമകരണം ചെയ്യുന്നത്. തൊഴിലാളികളിൽ നിന്നും ഹോട്ടൽ ഉടമകളിൽ നിന്നും കമ്മീഷനായാണ് ആപ്ലിക്കേഷന്റെ വാടക ഇനത്തിൽ പണം വാങ്ങുന്നത്. ഈ മേഖലയിൽ വലിയ ചൂഷണമാണ് തൊഴിലാളികൾ നേരിടുന്നത്.

ജോലിസമയം, ജോലിസ്ഥലം, ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ എന്നതെല്ലാം കമ്പനിക്ക് തോന്നുന്നതുപോലെയാണ്. ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാൻ ട്രേഡ് യൂണിയൻ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കണം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.