Skip to main content

സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെ കൈവശപ്പെടുത്താനായി കേന്ദ്രത്തിന്റെ ബില്ല് ബഹുസംസ്ഥാന സഹകരണസംഘങ്ങൾ വഴി പ്രാദേശിക സഹകരണസംഘങ്ങളെ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ശ്രമം

ഭരണവും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്.  സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ലംഘിക്കാൻ മോദി സർക്കാർ ശ്രമിച്ച പ്രധാന വഴികളിലൊന്നായിരുന്നു കേന്ദ്രത്തിൽ ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ചത്.  മോദി സർക്കാർ അമിത് ഷായെ തന്നെ അതിന്റെ മന്ത്രിയാക്കുകയും ചെയ്തു.
2011ൽ 97-ാം ഭരണഘടനാ ഭേദഗതി വഴി ഭരണഘടനയിൽ IXB ഭാഗം ഉൾപ്പെടുത്തുകയും അതിൽ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനതല നിയമങ്ങളെ പറ്റിയുള്ള നിരവധി വ്യവസ്ഥകൾ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ  97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ പ്രാദേശിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്നും ബഹുസംസ്ഥാന  സഹകരണ സംഘങ്ങൾക്ക്  മാത്രമേ ബാധകമാകൂ എന്നും 2022 ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സഹകരണ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാദേശിക സഹകരണ സംഘങ്ങളിൽ കടന്നുകയറാൻ പദ്ധതിയിട്ടിരുന്ന ബിജെപി സർക്കാരിന് ഈ വിധി തിരിച്ചടിയായി.
97-ാം ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് 2002-ലെ ബഹുസംസ്ഥാന  സഹകരണസംഘ നിയമം ഭേദഗതി ചെയ്യുന്നതിനായി ഇപ്പോൾ ബഹുസംസ്ഥാന  സഹകരണസംഘ നിയമ (ഭേദഗതി) ബിൽ, 2022 അവതരിപ്പിച്ചു. സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നഗ്നമായ ശ്രമമാണിത്.  ഭേദഗതി ചെയ്‌ത 6-ാം വകുപ്പ് പ്രകാരം, സംഘങ്ങളുടെ പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ടുചെയ്യുന്നവരിലെ മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത ഭൂരിപക്ഷം പാസാക്കിയ പ്രമേയത്തിന്റെ പിൻബലമുള്ള ഏതൊരു സഹകരണ സംഘത്തിനും നിലവിലുള്ള ഒരു ബഹുസംസ്ഥാന  സഹകരണ സംഘത്തിൽ ലയിക്കാൻ തീരുമാനിക്കാം.  ഭേദഗതി ചെയ്ത ക്ലോസ് 13 അനുസരിച്ച്, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളുടെ ഓഹരികൾ വീണ്ടെടുക്കാൻ കഴിയില്ല.  ഭേദഗതി ചെയ്ത 17-ാം വകുപ്പ് പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ കേന്ദ്രസർക്കാർ നിയമിക്കും.  ഭേദഗതി ചെയ്ത ക്ലോസ് 45 അനുസരിച്ച്, കേന്ദ്ര സർക്കാരിന് സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡിനെ മറികടന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാം.
ഈ ഭേദഗതികളെല്ലാം സംസ്ഥാനങ്ങളുടെ സഹകരണ ഘടനയിൽ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. പ്രാദേശിക സഹകരണ സംഘങ്ങളെ ശ്വാസം മുട്ടിക്കാനും ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തെരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾ എന്നിവയിലൂടെ സംസ്ഥാനങ്ങളിലെ മുഴുവൻ സഹകരണ ഘടനയുടെയും നിയന്ത്രണം ഏറ്റെടുക്കാനും ഇത് അനുവദിക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തനരഹിതമായ ബഹുസംസ്ഥാന  സഹകരണ സംഘത്തിലേക്ക് മോദി സർക്കാർ പണം നിക്ഷേപിക്കുകയും കേരളം പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ പുതിയ അടിത്തറയുണ്ടാക്കാൻ അവരെ അയയ്ക്കുകയും ചെയ്യുന്നുണ്ട്.  
ഇന്ത്യയിലെ സഹകരണത്തിന്റെ ആത്മാവ് തന്നെ പ്രാദേശിക വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.  ബാങ്കിംഗ് മേഖലയിലെ നവലിബറൽ നയങ്ങൾ ഇതിനകം തന്നെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.  2022ലെ നിർദിഷ്ട ബില്ലിൽ ശ്രമിച്ചതുപോലെയുള്ള കേന്ദ്രീകരണം വഴി അവയെ തുരങ്കം വയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഉദ്ദേശം.  ഭരണഘടനാ വിരുദ്ധമായ ഈ നടപടി രാഷ്ട്രീയപരമായും നിയമപരമായും തടയാൻ സംസ്ഥാനങ്ങൾ കൈകോർക്കണം.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.