Skip to main content

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപി ഇടപെടൽ

ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്.

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇടപെടൽ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെയാകെ കാവിവൽക്കരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ നോക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയെന്ന തന്ത്രമാണ് മറ്റൊരുഭാഗത്ത് കേന്ദ്രം പയറ്റുന്നത്. നൂറുകണക്കിനാളുകളെയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നത്. ഒരു കുറ്റംപോലും തെളിയിക്കാതെയാണ് ഇങ്ങനെ തടങ്കലിൽവച്ചിരിക്കുന്നത്. വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും രക്ഷയില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇതിന്റെ ഇരയാണ്‌.

കർഷകരെ കൃഷിഭൂമിയിൽനിന്ന്‌ ആട്ടിയോടിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ കർഷകപ്രക്ഷോഭത്തിനു മുന്നിൽ പിൻവലിച്ചെങ്കിലും പൂർണമായും കേന്ദ്രം പിൻമാറിയിട്ടില്ല. രാജ്യത്തെ 130 കോടി ജനങ്ങളിൽ 80 കോടിയും സൗജന്യ ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന നിലയിലാണ്. ലോക പട്ടിണിനിരക്കിൽ ഇന്ത്യ അവസാന പത്ത് രാജ്യങ്ങളിലൊന്നായി.

ബിജെപി സർക്കാർ തീവ്ര ഹിന്ദുത്വവർഗീയ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ മൃദുഹിന്ദുത്വവുമായാണ് കോൺഗ്രസ് നീങ്ങുന്നത്. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കൂ.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.