Skip to main content

കേന്ദ്രത്തിന്റെ നവലിബറൽ നയങ്ങളിൽ തകർന്ന് കേരളത്തിലെ റബ്ബർ കൃഷി ടയർ വ്യവസായികൾക്ക് വേണ്ടി കർഷകരെ ദ്രോഹിച്ചത് കേന്ദ്രത്തിലെ കോൺഗ്രസ്-ബിജെപി സർക്കാരുകൾ

കുത്തകമുതലാളിമാരെ സംരക്ഷിച്ച് നവലിബറൽ നയങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചുപോരുന്ന രാജ്യത്തെ കോൺഗ്രസ്, ബിജെപി സർക്കാരുകളാണ് നമ്മുടെ മലയോര ജനതയുടെ സാമ്പത്തിക അടിത്തറ തകർത്തത്. രാജ്യത്തെ മറ്റ് വിളകളുടെ ഉത്പാദനത്തിലെന്ന പോലെ കേരളത്തിലെ മലയോര കർഷകരുടെ പ്രധാന കൃഷിയെയും പ്രതിസന്ധിയിലാക്കുന്ന നയങ്ങളുമായി അവർ മുന്നോട്ട് പോയി. ഇവരുടെ ഇറക്കുമതി നയം മൂലം പ്രധാന നാണ്യവിളകളായ റബ്ബർ, കാപ്പി, കുരുമുളക്, ഏലം, ജാതി മുതലായവ കടുത്ത വില തകർന്നു. ആസിയാൻ രാഷ്ട്രങ്ങളുമായി വ്യാപാര കരാറിലേർപ്പെടുന്നത് വഴി കേരളത്തിലെ കർഷകരുടെ ഭാവി അപകടത്തിലാകുമെന്നും അതിനാൽ കരാർ തടയണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്ത ഇടതുപക്ഷത്തെ കളിയാക്കുകയാണ് അന്ന് കരാർ ഒപ്പിട്ട കോൺഗ്രസ് ചെയ്തത്.

കർഷകസ്നേഹമെന്ന വ്യാജേനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോൾ മുൻകൈ എടുക്കുന്ന ചില മാധ്യമസ്ഥാപനങ്ങളുടേതടക്കമുള്ള ഇന്ത്യയിലെ ടയർ കമ്പനികൾക്ക് വേണ്ടി റബ്ബറിന്റെ ഇറക്കുമതി തീരുവയുടെ പരമാവധി പരിധി 25%ത്തിലേക്ക് ചുരുക്കി. അതിവിദഗ്ധമായി തീരെ ഇറക്കുമതി ചെയ്യാത്ത ലാറ്റെക്സിന്റെ തീരുവയുടെ പരമാവധി പരിധി 90% എന്ന് തീരുമാനിക്കുകയും ചെയ്തു. സ്വാഭാവിക റബ്ബർ പ്രധാനമായും ഉപയോഗിക്കുന്ന ടയർ വ്യവസായത്തിൽ റബ്ബറിന്റെ ആവശ്യം വർധിക്കുമ്പോഴും കേരളത്തിലെ റബ്ബർ വില മുന്പെങ്ങുമില്ലാത്തവിധം താഴോട്ട് പോകുകയാണ്. ഇന്ത്യൻ വിപണിക്ക് ആവശ്യമായ 44% റബ്ബറും ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. അധികമായി ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ഡമ്പിങ് ഡ്യൂട്ടി ചുമത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിൻറെ 90 ശതമാനം റബ്ബറും കേരളത്തിൽ നിന്നാണ്. റബ്ബർ വില ഇടിഞ്ഞതോടെ കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയ്ക്ക് താങ്ങാൻ ആകാത്ത ആഘാതമാണ് ഉണ്ടായത്. കോൺഗ്രസ് നയങ്ങൾ പിന്തുടർന്ന് ബിജെപി ഇപ്പോൾ നാണ്യവിള വിപണി പൂർണ്ണമായും കോർപറേറ്റുകൾക്ക് കൈമാറാൻ വേണ്ടി റബ്ബർ ബോർഡും മറ്റും തകർക്കാനുള്ള ശ്രമത്തിലാണ്.

വിലസ്ഥിരത ഇല്ലാത്തത് കൊണ്ട് ആയിരക്കണക്കിന് ഏക്കർ റബ്ബർ തോട്ടം വിളവെടുക്കാതെ ഉപേക്ഷിച്ചിരിക്കുകയാണ് കർഷകർ. പ്രായാധിക്യം വന്ന മരങ്ങളെ വെട്ടി മാറ്റി റീപ്ലാന്റ് ചെയ്യാൻ കേരളത്തിലെ കർഷകർക്ക് കൊടുക്കേണ്ട സബ്‌സിഡി റബ്ബർ ബോർഡ് നേരത്തെ നിർത്തലാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉത്പാദനശേഷിയുള്ള റബ്ബർ കൃഷിയിടങ്ങളാണ് കേരളത്തിലേത്. എന്നാൽ ഇവിടത്തെ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാതെ, വടക്കു കിഴക്കന്‍ സംസ്ഥാങ്ങളില്‍ റബ്ബറിന്‍റെ കൃഷി സ്ഥലം അഞ്ച് ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണിത്.

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.