Skip to main content

മതസൗഹാർദ്ദം തകർക്കുന്ന ആർ എസ് എസ്

കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് കീഴിൽ മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. പ്യൂ റിസർച്ച് സെന്റർ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ അവലോകനത്തിൽ 2020ൽ ലോകത്തിൽ ഏറ്റവും മതവിദ്വേഷം നിലനിന്നത് ഇന്ത്യയിലായിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത്‌ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്‌ അയച്ചതും അടുത്തിടെയാണ്‌. ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുചെയ്ത ഉത്തർപ്രദേശ്‌, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കർണാടകം, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങൾ രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിർദേശിക്കുകയുണ്ടായി.

പരാതിക്കാരുടെ ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിക്ക് കൊടുത്ത മറുപടി. എന്നാൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസ് കാലത്ത് പോലും സംഘപരിവാർ ആക്രമങ്ങൾ തുടരുന്ന സാഹചര്യമാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌മസ്‌ നക്ഷത്രവും കരോളും പുൽക്കൂടും ക്രിസ്‌മസ്‌ പാപ്പയും ആശംസാ സന്ദേശങ്ങളും കേക്ക്‌ വിതരണവുമെല്ലാം ഇന്ത്യാവിരുദ്ധമായി ചിത്രീകരിക്കുകയാണ്‌ ഇവർ.

വർഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ വഡോദരയിൽ കരോൾ സംഘം ക്രൂരമായി ആക്രമിക്കപ്പെട്ടു. ചോക്കലേറ്റ് വിതരണം ചെയ്തുകൊണ്ടിരുന്ന ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചവരെ മർദിച്ചു. ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിൽ ക്രിസ്‌മസ്‌ ആഘോഷത്തിനുനേരെ മതപരിവർത്തനം ആരോപിച്ച്‌ തീവ്രഹിന്ദുത്വ സംഘടനയുടെ 30 അംഗ സംഘം ആക്രമണം നടത്തി. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു ജാഗരണ വേദിക പ്രവർത്തകർ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെയാണ് ലക്ഷ്യമിട്ടത്. കുട്ടികളെ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രചാരണം. കർണ്ണാടകത്തിൽ 2021ൽ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങളെ ഉന്നം വച്ചുളള 39 വിദ്വേഷ അക്രമങ്ങൾ നടന്നിട്ടുള്ളതായി മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.

ഛത്തീസ്‌ഗഢിലെ പതിനഞ്ചിലേറെ ഗ്രാമങ്ങളിൽ നടന്ന അക്രമം മൂലം അവിടങ്ങളിലെ ക്രിസ്‌ത്യാനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന സ്ഥിതിയാണ്. ക്രിസ്‌ത്യാനികളെ തുരത്തുകയാണ്‌ ലക്ഷ്യമെന്ന്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിവാസി മേഖലയിലും നഗരപ്രദേശങ്ങളിലും വലിയ അക്രമണങ്ങളുണ്ടായി. ആരാധനാലയങ്ങൾ തകർത്ത്‌ ബൈബിൾ നശിപ്പിച്ച സംഘങ്ങൾ വയോധികരെയും സ്‌ത്രീകളെയും കൊച്ചുകുട്ടികളെയുംപോലും വെറുതെവിട്ടില്ല. ഛത്തീസ്‌ഗഢ് ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ നാരായൺപുർ കലക്ടറേറ്റിൽ നിസ്സഹായരായ ആയിരങ്ങൾ കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ ഫോട്ടോ ഉൾപ്പെടുത്തി പരാതി നൽകിയിട്ടും കേസ്‌ രജിസ്റ്റർ ചെയ്യുന്നതിനു പകരം ഇരകളെ നിർബന്ധിച്ച്‌ മാറ്റിപ്പാർപ്പിക്കുകയായിരുന്നു അധികൃതർ.

ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ ഏറുന്നതായും അവരുടെ മതസ്വാതന്ത്ര്യങ്ങൾ കുറയുന്നതായും പല പഠനങ്ങളിലും അടിവരയിടുന്നതായി കാണാം. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗമായി മതംമാറ്റം വിലക്കി പ്രത്യേക നിയമം പാസാക്കുകയാണ്. ഉത്തരാഖണ്ഡിൽ മതപരിവർത്തനത്തെ പത്തുവർഷംവരെ തടവ്‌ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥകളുള്ള മതപരിവർത്തന നിരോധന ഭേദഗതി ബില്ലിന്‌ ഗവർണറുടെ അംഗീകാരം ലഭിച്ചത് ക്രിസ്മസ് തലേന്നാണ്.

കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്ന സംഭവങ്ങളാണ് ഇവ.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.