Skip to main content

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും

അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി. 2016 ഫെബ്രുവരി 28-ലെ കർഷകറാലിയിലാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ലക്ഷ്യമായി ഇതു പ്രഖ്യാപിച്ചത്.

തുടർന്ന് നീതി ആയോഗ് വിശദമായ ഒരു നയരേഖ പുറപ്പെടുവിച്ചു. അതുപ്രകാരം 2004-05നും 2011-12നും ഇടയിൽ 7.5 ശതമാനം വീതം ഉയർന്ന കൃഷിക്കാരുടെ വരുമാനം 2011-12നും 2015-16നും ഇടയിൽ പ്രതിവർഷം 0.44 ശതമാനം വീതമേ വളർന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കർഷകരുടെ വരുമാനം അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്.

നീതി ആയോഗ് കണക്കുകൂട്ടാൻ ഉപയോഗിച്ച അതേ രീതിസമ്പ്രദായം തന്നെ അവലംബിക്കുകയാണെങ്കിൽ 2016-17നും 2020-21നും ഇടയിൽ കൃഷിക്കാരുടെ വരുമാനം 1.5 ശതമാനം വീതം പ്രതിവർഷം കുറയുകയാണുണ്ടായത്. മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും.

കൃഷിക്കാരുടെ വരുമാനത്തിന് എന്താണു സംഭവിച്ചത്. ദേശീയ സ്ഥിതിവിവര കണക്ക് ഓഫീസ് (NSO) കൃഷിക്കാരുടെ വരുമാനം സംബന്ധിച്ച് സ്ഥിതി അവലോകന സർവ്വേകൾ (SAS) നടത്താറുണ്ട്. 2014ലെ SAS സർവ്വേ പ്രകാരം കൃഷിക്കാരുടെ മൊത്തം വരുമാനത്തിൽ വിളകളിൽ നിന്നുള്ള വരുമാനം 48 ശതമാനം ആയിരുന്നു. എന്നാൽ 2021-ലെ SAS സർവ്വേ പ്രകാരം അത് 37 ശതമാനമായി കുറഞ്ഞു. കാർഷിക ഇൻപുട്ടുകളുടെ വില ഉയർന്നു. ഉൽപ്പന്നങ്ങളുടെ വില ഉയർന്നില്ല. ഉൽപ്പാദനക്ഷമത വളരെ പതുക്കെയാണ് ഉയർന്നത്. അതുകൊണ്ട് കാർഷിക വരുമാനം കുറഞ്ഞു. കാർഷിക സംസ്കരണ-വിപണന മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെയും മറ്റും കടന്നുവരുവുമൂലമായിരിക്കാം കൃഷിക്കാരുടെ ബിസിനസ് വരുമാനം 8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞത്.

അതേസമയം ശമ്പളം, കൂലിവേല എന്നിവയിൽ നിന്നുള്ള വരുമാനം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കൃഷിക്കാർ കൂടുതൽ കൂലിവേലയ്ക്കോ ശമ്പളപണിക്കോ പോകാൻ നിർബന്ധിതരായി. മൃഗപരിപാലനമാണ് കൃഷിക്കാരുടെ രക്ഷയ്ക്കായി എത്തിയത്. അതിൽ നിന്നുള്ള വിഹിതം 12 ശതമാനത്തിൽ നിന്നും 16 ശതമാനമായി ഉയർന്നു.

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ ചില മറ്റു പൊടിക്കൈകൾകൂടി നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലെ സമ്പൂർണ്ണ പരാജയത്തിന്റെ കുറ്റസമ്മതമാണ്.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.