Skip to main content

'കേന്ദ്രം ഇഷ്ടക്കാരെ ഉൾപെടുത്താൻ ശുപാർശ ചെയ്തു' ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീംകോടതി കൊളീജിയം നിർദേശം നടപ്പാവുന്നില്ല, ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നു

ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു. ഇത് കൊളീജിയം സംവിധാനവും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും (എൻജെഎസി) തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്.

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാർശ അംഗീകരിക്കാതെ പല പേരുകളും കൊളീജിയം പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാർ കോടതിയോട് ശുപാർശ ചെയ്തതായി ബെഞ്ച് വെളിപ്പെടുത്തി. കോടതി നിലപാട് കടുപ്പിച്ചതോടെ ഹൈകോടതികളിലേക്ക് കൊളീജിയം ശുപാർശ ചെയ്ത 104 എണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുകയാണ്‌. നിയമനത്തിനുള്ള കൊളീജിയം ശുപാർശകൾ നടത്താതത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. കൊളീജിയം നൽകുന്ന പേരുകൾ മടക്കി അയക്കുന്ന കേന്ദ്രം കൊളീജിയം തള്ളിയവരെ അംഗീകരിക്കാൻ നിർബന്ധം പിടിക്കുകയാണ്. രണ്ടാമതും മൂന്നാമതും ശുപാർശ ചെയ്യുന്ന പേരുകൾപോലും മടക്കി അയക്കുന്നത് ഗുരുതരമാണ്.

സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ്ജസ്റ്റിസുമാരുടെ ഒഴിവുകളിൽ തീരുമാനമെടുക്കാത്തത് ആശങ്കാജനകമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശുപാർശ സർക്കാർ വെച്ച് താമസിപ്പിക്കുന്നത് നിയമിക്കാനുള്ള ജഡ്ജിമാരുടെ കാര്യത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും ഇത് അസ്വീകാര്യമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജഡ്ജി നിയമനത്തിൽ കൊളീജിയമാണ് രാജ്യത്ത് നിലവിലുള്ള നിയമമെന്നും അത് പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ബെഞ്ച് കടുത്ത ഭാഷയിൽ താക്കീത് ചെയ്തതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നു. അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവരുടെ നിലപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം വിയോജിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മാതൃകയാണെന്ന് കോടതി ഉദാഹരിച്ചു. അഭിഭാഷകനായിരിക്കെ കേരളത്തിൽ ഇടതു സർക്കാരിൽ മന്ത്രിയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷൻ, സർവ്വകലാശാലകൾ, ചരിത്ര ഗവേഷണ കൗൺസിലുകൾ എന്നിവക്ക് ശേഷം ജുഡിഷ്യറിയെയും കൈപിടിയിലൊതുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കാണാവുന്നതാണ്.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.