Skip to main content

ഫെബ്രുവരി 21 - ഇന്റർനാഷണൽ റെഡ് ബുക്സ് ഡേ

ഇന്ന് റെഡ് ബുക്ക്സ് ഡേ (ചുവന്ന പുസ്തകദിനം). തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 175 വർഷം.

കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തെ ഓർക്കാതെ ഈ ദിവസം കടന്നു പോകുന്നില്ല. ഭരണകൂടം ഉറുദു ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും പടർന്നു. തുടർന്ന് ബംഗാളി ഭാഷയെ അധ്യായന മാധ്യമമാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ നിഷ്ടൂരം കൊലചെയ്താണ് ഭരണകൂടം അതിനെ അടിച്ചമർത്തിയത്. അഞ്ചു വിദ്യാർഥികകൾ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായി.1952 ഫെബ്രുവരി 21ലെ ആ കറുത്ത ദിനത്തിന്റെ സ്മരണ നിലനിർത്താൻ യുനെസ്കോ വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വ ദിനത്തെ ലോക മാതൃഭാഷ ദിനമായി ആചരിച്ചു വരുന്നു.

എട്ടു വർഷം മുൻപ് ഇതേ ദിവസമാണ് കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമനവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ എന്ന വയോ വൃദ്ധനെ ഹിന്ദു തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ആറു ദശാബ്ദക്കാലം മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ ഹിന്ദു തീവ്രവാദികൾ എക്കാലവും ഭയപ്പെട്ടിരുന്നു. പൻസാരെയുടെ ആശയങ്ങളിലും പ്രവർത്തങ്ങളിലും അസഹിഷ്ണരം പരിഭ്രാന്തരുമായ അവർ അദ്ദേഹത്തെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ എക്കാലവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കും.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് പുന്നോലിൽ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന സ. കെ ഹരിദാസനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയത്. മൽസ്യത്തൊഴിലാളിയായിരുന്ന സഖാവിനെ അതി ക്രൂരമായാണ് കൊലചെയ്തത്. സംഘപരിവാറിന്റെ രക്ത ദാഹത്തിൻ്റെ പ്രതീകമായിരുന്നു സഖാവ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലെ സൗഹാർദ്ദത്തെ എങ്ങനെയും അട്ടിമറിക്കുക എന്ന സ്ഥാപിത താല്പര്യം മാത്രമാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്.

മൂലധന ശക്തികളുടെ പിൻബലത്തിൽ പലതരം അക്രമണങ്ങളിലൂടെ സമൂഹത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും അട്ടിമറിക്കാനും ഭിന്നിപ്പുണ്ടാക്കാനും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ - തീവ്ര വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്തുള്ള ആശയാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം കൂടിയാണ് ചരിത്രപരമായ ഈ ദിനം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.