Skip to main content

വൈക്കം സത്യഗ്രഹം ശതാബ്‌ദി ആഘോഷം


ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്ത മഹാസമ്മേളനത്തിനാണ് വൈക്കം സാക്ഷിയായത്. കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും സമുദായ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും എല്ലാം പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങായിരുന്നു ഉദ്ഘാടന സമ്മേളനം.

വൈക്കം സത്യാഗ്രഹത്തിലൂടെ ചരിത്രത്തിൽ സ്ഥാനം നേടിയ വൈക്കം, വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലൂടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും സമ്മേളനം പ്രതീക്ഷിച്ചതിലേറെ വിജയമായി മാറി. 603 ദിവസക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സാംസ്കാരിക കേരളം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഈ ശതാബ്ദി ആഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെയുള്ള ഒരു വലിയ ടീം തന്നെയുണ്ട്. ചരിത്ര വിജയത്തിന് നിതാന്തമായി ഒരേമനസ്സോടെ പ്രയത്നിച്ച എല്ലാവർക്കും സംഘാടക സമിതിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു.


 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.