Skip to main content

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണ്. പാര്‍ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകും. സിപിഐ എമ്മിന്റെ കാര്യം സിപിഐ എം തീരുമാനിക്കും. ധൃതിയും വേവലാതിയും ഞങ്ങള്‍ക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാഹചര്യം ആരാഞ്ഞില്ല. വിവിധ പാര്‍ടികളുമായി തീയതിയുടെ കാര്യത്തില്‍ കൂടിയാലോചന നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ തെറ്റൊന്നുമില്ല. അതേസമയം, രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വ്യക്തിഹത്യ നടത്തുകയാണ്. മാധ്യമങ്ങള്‍ ഇത്തരം തെറ്റായ പ്രവണതകളില്‍ നിന്ന് പിന്മാറണം. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. ശത്രുതവെച്ച് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണ്. ജനങ്ങളില്‍ സംശയമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിത്. കുടിപ്പക തീര്‍ക്കാന്‍ സമനില തെറ്റിയ ചില മാധ്യമങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.