1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു. സഖാവ് അമ്മു ആ സമരഭൂമിയിൽ വച്ച് തന്നെ മരണപെട്ടു. കയർത്തൊഴിലാളികളുടെ ഉജ്വലമായ ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് ഇന്ന് 52 വർഷം പൂർത്തിയാകുന്നു. സഖാവിന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയ് എംഎൽഎ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
