ഏപ്രിൽ 10 സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. കെ കെ ജയചന്ദ്രൻ, സ. എം സ്വരാജ്, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
