Skip to main content

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീരിലെത്തി

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീരിലെത്തി. സിപിഐ എം പ്രതിനിധി സംഘത്തെ ശ്രീന​ഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. മുഹമ്മദ് അബ്ബാസ് രാത്തർ സ്വീകരിച്ചു.

സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാ റാം, ലോക്‌സഭാ നേതാവ്‌ സ. കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, എംപിമാരായ സ. ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, സ. സൂ വെങ്കടേശൻ, സ. എ എ റഹീം എന്നിവരാണ്‌ പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ. ഇന്നും നാളെയുമായാണ് സംഘത്തിന്റെ കശ്‌മീർ സന്ദർശനം.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ മെയ്‌ 10, 11 തീയതികളിൽ കശ്‌മീരിലേക്ക്‌ പ്രതിനിധി സംഘത്തെ അയക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യാ – പാക്‌ ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന്‌ സന്ദർശനം മാറ്റിവെയ്‌ക്കുയായിരുന്നു. ശ്രീനഗറിൽ വിവിധ രാഷ്ട്രീയപാർടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തും. ശ്രീനഗറിലെ ടാഗോർഹാളിൽ ബുധനാഴ്‌ച സിപിഐ എം നേതാക്കൾ പങ്കെടുത്തുള്ള പൊതുയോഗവും ചേരും.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.