Skip to main content

സന്താൾ കലാപത്തിന്റെ 170-ാം വാർഷികം

ചരിത്രപ്രസിദ്ധമായ സന്താൾ കലാപത്തിന്റെ 170-ാം വാർഷികമാണ് ഇന്ന് ഹുൽ ദിവസ് ആയി ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സമീന്ദാറുകളുടെയും മഹാജനങ്ങളുടെയും അടിച്ചമർത്തൽ ഭരണത്തിനെതിരെ 1855-ൽ സിദ്ധുവിന്റെയും കൻഹു മുർമുവിന്റെയും നേതൃത്വത്തിൽ ആയിരക്കണക്കിന് ആദിവാസികൾ വിമോചന സമരം ആരംഭിച്ചു. ജൂൺ 30 മുതൽ തുടങ്ങിയ വിപ്ലവം 1856 ജനുവരി 3 വരെ നീണ്ടു നിന്നു. അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ്‌ സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു. ഈ വിപ്ലവത്തിൽ 15000-ത്തിലധികം സാന്താൾ ജനതയാണ് രക്തസാക്ഷിത്വം വരിച്ചത്. ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവ മുന്നോട്ട് കൊണ്ടുപോകുന്നതിനും സന്താൾ പോരാളികളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യുന്നു. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.