Skip to main content

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം. വികസന രംഗത്ത്‌ കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്‌. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുള്‍പ്പെടെ ഏറെ പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയ നേട്ടങ്ങളാണ്‌ കേരളം കൈവരിക്കുന്നത്‌.

1957-ല്‍ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ജന്മിത്വ വ്യവസ്ഥ ഇവിടെ സജീവമായി നിലനിന്നിരുന്നു. എന്നാല്‍, ഭൂപരിഷ്‌ക്കരണമുള്‍പ്പെടെ തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ്‌ കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായാണ്‌ അതിദാരിദ്ര്യം പരിഹരിക്കുകയെന്ന അവസ്ഥയിലേക്ക്‌ കേരളം എത്തിയിരിക്കുന്നത്‌. കേരളീയര്‍ക്കാകമാനം അഭിമാനമായി മാറിയ ഈ നേട്ടത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പങ്കെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.