Skip to main content

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്. സൗമനസ്യവും കാര്‍ക്കശ്യവും തുല്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന രീതിയില്‍ കേരള പൊലീസ് ശ്രദ്ധിക്കപ്പെട്ട ഘട്ടമാണ് നിലവിലുള്ളത്. ഉയര്‍ന്ന ക്രമസമാധാന രംഗം നിലനിര്‍ത്താന്‍, കുറ്റാന്വേഷണ രംഗത്ത് തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളുടെ ഏത് വിപത്തിനും ഒപ്പം ഉണ്ടാവുന്ന ഒരു സേവന സന്നദ്ധ സേന എന്ന നിലയിലേക്ക് പൊലീസിന് മാറ്റുകയാണ് 2031 ആഭ്യന്തര സെമിനാറിന്റെ ലക്ഷ്യം. ഉയര്‍ന്ന വയോജന ജനസംഖ്യയാണ് കേരളത്തിലുള്ളത്. 50 ലക്ഷത്തോളം വയോജന പൗരന്മാര്‍ 2031ല്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു പിന്തുണയും ഇല്ലാതെ കഴിയുന്നവര്‍ ഏതാണ്ട് 40 ലക്ഷം വീടുകള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുമുള്ള ഒരു ആപത്തിന്റെ സൂചന ലഭിച്ചാല്‍ ആ നിമിഷത്തില്‍ തന്നെ ഒരേ സമയം പോലീസിനെയും അടുത്ത ബന്ധുക്കളെയും ബന്ധപ്പെയാന്‍ തക്ക വിധത്തിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി ഉണ്ടാക്കാന്‍ കഴിയേണ്ടതുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഇവര്‍ക്ക് വേണ്ട സഹായം ഉറപ്പാക്കാനാകും. എന്തെങ്കിലും സംശയകരമായ നീക്കം കണ്ടാല്‍ വയോജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. സിസിടിവിയില്‍ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകും. പ്രായമായവരെ ഉപേക്ഷിക്കപ്പെട്ട നിലയിലോ സുരക്ഷിതത്വം ഇല്ലാത്ത നിലയിലോ ആകാന്‍ അനുവദിക്കാനാവില്ല. ലോക്കല്‍ പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍, അസോസിയേഷന്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഇവരുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.