Skip to main content

ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയം

വിപൽക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണ്. തൊഴിലാളി സംഘടനകളിൽ നിന്നും രൂക്ഷമായ എതിർപ്പുയർന്നിട്ടും അതിനോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല.
2015 നു ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർക്കാനോ ത്രികക്ഷി ചർച്ചകൾ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ലേബർ കോഡിൽ സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള നടപടികൾ പോലും സ്വീകരിച്ചുമില്ല.
തൊഴിൽ സുരക്ഷിതത്വങ്ങൾ കവരാനും
തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷിയെ ദുർബ്ബലമാക്കാനുമാണ് ലേബർ കോഡുകൾ വഴി ശ്രമിക്കുന്നത്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്‌ യൂണിയനുകളും ലേബർ കോഡുകളെ ഒറ്റക്കെട്ടായി എതിർക്കുകയാണ് ചെയ്തത്. ലേബർ കോഡുകൾക്കെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അർഹിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.