Skip to main content

ശബരിമല വിഷയം ഉൾപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുംവിധം ബിജെപി പ്രചരിപ്പിച്ച നോട്ടീസുകൾക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി

ശബരിമല വിഷയം ഉൾപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുംവിധം ബിജെപി പ്രചരിപ്പിച്ച നോട്ടീസുകൾക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ നടപടി. ഇത്തരം ലഘുലേഖകൾ കണ്ടെത്തിയാൽ ഉടൻ നശിപ്പിക്കാനും നിയമാനുസൃത നടപടിയെടുക്കാനും കലക്ടർമാർക്ക് നിർദേശം നൽകി. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്‌ഷൻ 124, കേരള മുനിസിപ്പാലിറ്റീസ്‌ ആക്ട് സെക്‌ഷൻ 148 പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നോട്ടീസെന്ന്‌ കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടൽ.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.