Skip to main content

കർണാടകയിൽ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ നേതാക്കൾ സന്ദർശിച്ചതിൽ സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല

കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ സിപിഐ എം നേതാക്കൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തയ്ക്ക് എതിരായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പത്രകുറിപ്പ് ഇറക്കി. കർണാടകയിൽ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ നേതാക്കൾ സന്ദർശിച്ചതിൽ സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വർത്തകൾ നിഷേധിക്കുന്നതായും പത്രകുറിപ്പിൽ പറയുന്നു. ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വ്യാജ റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്നും വിവാദങ്ങൾ സൃഷ്ടിക്കാനും പാർടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുമുള്ള ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പറഞ്ഞു. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്നും സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.