Skip to main content

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിച്ച ഈ ഗൂഢാലോചന ഫലം വന്നപ്പോൾ അക്കങ്ങളിൽ വ്യക്തമാണ്. യുഡിഎഫിനോ ബിജെപിക്കോ 100 വോട്ടിൽ താഴെ മാത്രം ലഭിച്ച വാർഡുകൾ പരിശോധിച്ചാൽ ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' ആർക്കും ബോധ്യപ്പെടും.
ഈ രാഷ്ട്രീയ കച്ചവടത്തിന്റെ കണക്കുകൾ ഇതാ:
നൂലുവള്ളി വാർഡ് :
ഇവിടെ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 44 വോട്ടുകളാണ്! ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ മൊത്തമായി മറിച്ച് നൽകി.
കോരേച്ചാൽ വാർഡ് :
ഇവിടെയും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസിന് ലഭിച്ചതാകട്ടെ കേവലം 58 വോട്ടുകൾ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകി എൽ.ഡി.എഫിനെ തോൽപ്പിച്ചു.
ചെമ്പുചിറ വാർഡ് :
ഇവിടെ കോൺഗ്രസിന് ലഭിച്ചത് 63 വോട്ടുകൾ. വോട്ട് കച്ചവടം നടന്നെങ്കിലും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയിൽ അത് ഫലിച്ചില്ല. 993 വോട്ട് നേടി എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മുരിക്കുങ്ങൽ വാർഡ് :
ഇവിടെ തിരിച്ച് സഹായം യുഡിഎഫിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വെറും 15 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് വെറും 66 വോട്ടുകൾ മാത്രമാണ്. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി എന്ന് വ്യക്തം.
അവിശുദ്ധ കൂട്ടുകെട്ടിനെ അതിജീവിച്ച വിജയം:
മൂലംകുടം വാർഡ് :
ഇവിടെ എൽ.ഡി.എഫ് വിജയിച്ചെങ്കിലും, ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചു. ബിജെപി 685 വോട്ട് നേടിയപ്പോൾ കോൺഗ്രസ് വെറും 71 വോട്ടിൽ ഒതുങ്ങി. എന്നാൽ 33 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഈ കൂട്ടുകെട്ടിനെ അതിജീവിച്ചു.
ഇത്രയൊക്കെ ഗൂഢാലോചനകളും വോട്ട് കച്ചവടങ്ങളും നടന്നിട്ടും 10 സീറ്റുകൾ നേടി മറ്റത്തൂരിൽ എൽ.ഡി.എഫ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വർഗ്ഗീയതയുമായി സന്ധി ചെയ്യുന്ന കോൺഗ്രസ് നയത്തിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.