കേരളത്തിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. എല്ലാ മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു.

കേരളത്തിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. എല്ലാ മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു.
സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായിരുന്ന ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രമുഖ കലാകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.
വെമ്പായം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് - എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. 2020ലെ തിരഞ്ഞെടുപ്പിൽ പഞ്ചത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എസ്ഡിപിഐയുടെ പിന്തുണയോടു കൂടി കോൺഗ്രസ് വോട്ടിംഗ് നില തുല്യമാക്കി.
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി സ. പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുകയാണ്. ഇക്കാലത്ത് നമ്മുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്.
വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്.
കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല. മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി ദുരന്ത ബാധിതരെ സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച് നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
തൊഴിലാളി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ് മോദി സർക്കാർ പുതിയ തൊഴിൽനിയമം കൊണ്ടുവന്നത്. തൊഴിൽസമയം എട്ടുമണിക്കൂർ എന്നത് 11 മുതൽ 12 മണിക്കൂർ വരെയാക്കുന്ന നിയമമാണിത്.
2016 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ പ്രഖ്യാപിത പവർക്കട്ടിൻ്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ ജീവിച്ചിരുന്ന മലയാളികൾക്ക് പവർക്കട്ട് ഇല്ലാത്ത ദിവസങ്ങൾ സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണ്.
ആധുനിക ചികിത്സാരീതി, ഉപകരണങ്ങൾ എന്നിവയുടെ ഗുണപരമായ മാറ്റത്തിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്രസർക്കാർ പുറത്താക്കി.
പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവർഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.
ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക് തീർഥാടനകാലംകൂടി ആഗതമാകുകയാണ്. ഓരോ വർഷവും വർധിക്കുന്ന തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ് സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നത്. സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഒരുക്കുന്നതിനായാണ് കൂട്ടായ പരിശ്രമം.
ബീഹാറിനും ആന്ധ്രയ്ക്കും ആയിരക്കണക്കിന് കോടി രൂപയുടെ റെയിൽവേ പദ്ധതികൾ അംഗീകരിച്ച കേന്ദ്രസർക്കാർ, ശബരിപാത അടക്കുള്ള കേരളത്തിലെ റെയിൽവേ പദ്ധതികളോട് പുറതിരിഞ്ഞ് നിൽക്കുകയാണ്. ഈ ക്രൂരമായ അവഗണനയിൽ കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.