Skip to main content

വാർത്താക്കുറിപ്പുകൾ


ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു

20/08/2025

ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു.

മാലെഗാവ്‌ സ്‌ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തയ്യാറാകണം

20/08/2025

മാലെഗാവ്‌ സ്‌ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തയ്യാറാകണം. ബോംബെ ഹൈക്കോടതിയുടെ രണ്ട്‌ വിധികളിൽ വ്യത്യസ്‌ത സമീപനമാണ്‌ മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാരിന്റേത്‌.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ ശക്തമായി എതിർക്കുന്നു

20/08/2025

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ ശക്തമായി എതിർക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്‌എസിന്‌ അംഗീകാരം നൽകാനാണ്‌ മോദി ശ്രമിച്ചത്‌. ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ജനസംഖ്യാ ദ‍ൗത്യവും പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ബില്ലുകളെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും തയ്യാറാകണം

20/08/2025

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കായിക ബിൽ, ഖനി– ധാതു ഭേദഗതി ബിൽ എന്നിവയടക്കം പല ബില്ലുകളും സർക്കാർ ഏകപക്ഷീയമായി പാസാക്കുകയാണ്. ആണവബാധ്യതാ ബില്ലും കൊണ്ടുവരാൻ നീക്കമുണ്ട്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നുള്ളതാണ്‌ സ്‌പോർട്‌സ്‌ ബിൽ.

സ്വയംഭരണാവകാശത്തോടെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച്‌ കിട്ടാൻ ജനങ്ങൾ സംഘടിക്കണം

20/08/2025

സ്വയംഭരണാവകാശത്തോടെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച്‌ കിട്ടാൻ ജനങ്ങൾ സംഘടിക്കണം. അഞ്ചുവർഷം മുമ്പാണ്‌ മോദി സർക്കാർ പ്രത്യേകപദവി എടുത്തുകളഞ്ഞ്‌ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്‌.

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്

20/08/2025

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. യുഎസ്‌ സമ്മർദം അതിജീവിക്കാൻ മറ്റ്‌ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം.

തെരഞ്ഞെടുപ്പ്‌ കമീഷന്റെ പക്ഷപാതിത്വം വ്യക്തം, വോട്ട്‌ മോഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിട്ടും അതിനെ പുച്ഛിച്ച്‌ തള്ളാനും നുണകൊണ്ട്‌ മൂടാനുമാണ്‌ കമീഷൻ ശ്രമിച്ചത്‌

20/08/2025

ഭരണകക്ഷിയായ ബിജെപിയോടുള്ള കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷന്റെ പക്ഷപാതിത്വം കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട്‌ മോഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിട്ടും അതിനെ പുച്ഛിച്ച്‌ തള്ളാനും നുണകൊണ്ട്‌ മൂടാനുമാണ്‌ കമീഷൻ ശ്രമിച്ചത്‌.

കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയോട്‌ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവർത്തിച്ച്‌ ശരിവയ്‌ക്കുന്നതാണ്‌ പരിഷ്കരിച്ച ബിഹാർ വോട്ടർ പട്ടിക

20/08/2025

കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയോട്‌ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവർത്തിച്ച്‌ ശരിവയ്‌ക്കുന്നതാണ്‌ പരിഷ്കരിച്ച ബിഹാർ വോട്ടർ പട്ടിക. വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് ജൂൺ 24 ലെ പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ പാർടികളുമായി കൂടിയാലോചനകൾ നടത്തിയിരുന്നില്ല.

രാഷ്‌ട്രീയപാർടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അടിയന്തിര നടപടി സ്വീകരിക്കണം

09/08/2025

രാഷ്‌ട്രീയപാർടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അടിയന്തിര നടപടി സ്വീകരിക്കണം. ബിഹാറിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പ്രത്യേകിച്ച്‌ ‘എസ്‌ഐആർ’ സംബന്ധിച്ച്‌ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്‌.

ജമ്മു- കശ്‌മീരിൽ ലഫ്‌. ഗവർണർ 25 പുസ്‌തകം നിരോധിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു

07/08/2025

ജമ്മു- കശ്‌മീരിൽ ലഫ്‌. ഗവർണർ 25 പുസ്‌തകം നിരോധിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു. അമിതാധികാര പ്രയോഗത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണീ നടപടി. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി നിലകൊള്ളുന്ന ലഫ്‌.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു

07/08/2025

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. അമേരിക്കയുടെ നീക്കം ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണ്. ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്ന യുഎസ് സർക്കാരിന്റെ തന്ത്രങ്ങളാണ് നടപടിയിലൂടെ വ്യക്തമാകുന്നത്.

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു

04/08/2025

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തിൽ അറസ്‌റ്റുചെയ്യുന്ന ഡൽഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ്‌ ഇതിൽനിന്ന്‌ പ്രകടമാകുന്നത്‌.

മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കുന്നു

31/07/2025

മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കുന്നു. സംഭവം നടന്ന് 17 വർഷത്തിന് ശേഷം വന്ന വിധിയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു

31/07/2025

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്‌ ട്രംപ്‌.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു

30/07/2025

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവ അടിച്ചമർത്താനുള്ള ഇത്തരം ശ്രമം ന്യായീകരിക്കാനാവില്ല.