Skip to main content

ഒക്ടോബർ 09 ചെഗുവേര രക്തസാക്ഷി ദിനം

ലോകത്തിന്റെ വിപ്ലവ നക്ഷത്രം, ചെ എന്ന 'ഏണസ്റ്റോ ഗുവേര ഡേ ലാ സെർന'യുടെ അൻപത്തിയഞ്ചാം രക്തസാക്ഷി ദിനമാണ് ഒക്ടോബർ 9.

അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരമാർഗ്ഗങ്ങളും ആശ്രയിക്കാവുന്നതാണ് എന്ന് വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേര, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര, ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർടിയായ 'ജൂലൈ 26-പ്രസ്ഥാന'ത്തിലെ മുന്നേറ്റ സേനയിൽ ചേർന്നു. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഗ്രാൻ‌മ' എന്ന പായ്ക്കപ്പലിൽ അദ്ദേഹം ഫിദലിന്റെ സഹപോരാളിയായി ക്യൂബയിലേക്ക് യാത്ര തിരിച്ചു. ഫിദലിന്റെയും ചെഗുവേരയുടെയും നേതൃത്വത്തിൽ നടന്ന വിപ്ലവം വിജയിക്കുകയും ക്യൂബ വിമോചിപ്പിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണകൂടത്തിൽ പല പ്രധാന ഉത്തരവാദിത്വങ്ങളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തു.1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ വിട്ടു. ഒളിപ്പോരാട്ടത്തിനിടയിൽ ബൊളീവിയയിൽ വെച്ച് സിഐഐയുടേയും യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യം ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

കാലമേറെ കഴിഞ്ഞിട്ടും ഈ സ്മരണകള്‍ ലോകമാകെയുള്ള യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു. 1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. പക്ഷേ, ചെ ഇന്ന് ലോകമാകെയുള്ള വിമോചനപ്പോരാട്ടങ്ങളുടെ കൊടിയടയാളമായി മാറിയിരിക്കുന്നു. മനുഷ്യനന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലെ മായാത്ത മുദ്രയായി ചെയുടെ രൂപം പതിഞ്ഞിരിക്കുന്നു.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.