Skip to main content

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്. ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ വിശേഷിച്ചും അതിസാധാരണക്കാരായ കർഷകരെ പ്രതികൂലമായി ബാധിച്ച ആസിയാൻ കരാറിനെതിരെ നടത്തിയ മനുഷ്യച്ചങ്ങലയെ തുടർന്നാണ് സഖാക്കൾ വി എസ് അച്യുതാനന്ദൻ, പ്രകാശ് കാരാട്ട്, പിണറായി വിജയൻ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് സഖാക്കൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നടപ്പിലാക്കിയ ആസിയാൻ കരാറിനെ തുടക്കം മുതൽ എതിർത്തത് ഇടതുപക്ഷമായിരുന്നു. സമരങ്ങളുടെ പേരിൽ പ്രതിചേർക്കപ്പെട്ടവർ കേസിൽ നിന്ന് വിമുക്തരാവുമ്പോഴും കരാറിനെ കുറിച്ച് ഇടതുപക്ഷം പങ്കുവെച്ച ആശങ്ക കൂടുതൽ യാഥാർഥ്യമായി തുടരുകയാണ്. വികസന വിരോധികൾ എന്ന് മുദ്രകുത്തി പ്രതിഷേധങ്ങളെ പരിഹസിച്ചവർ ഉൾപ്പടെ ഇന്ന് ആസിയാൻ കരാറിന്റെ പ്രത്യാഘാതത്തിൽ കുടുങ്ങികിടക്കുകയാണ്. ഗാട്ട് കരാറിന്റെ മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ആസിയാൻ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂടുതൽ സ്വതന്ത്രമാക്കിയ കരാറായിരുന്നു ഇത്. കരാറിന്റെ തിക്ത ഫലങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് നീതി ആയോഗ് പുറത്തുവിട്ടത്. കരാർ പ്രകാരം 2400 കോടിയിലധികം ഡോളറിന്റെ വ്യാപാര കമ്മി രാജ്യത്തിനുണ്ട്. കരാറിൽ പ്രതിപാദിച്ച 21 ഇനങ്ങളിൽ 13 ഇനങ്ങളും പ്രതികൂലമാണെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കാർഷികോല്പാദനത്തിന്റെ മുഖ്യ പങ്കും തോട്ടം മേഖലയിൽ നിന്നുള്ള കേരളത്തെ വളരെ പ്രതികൂലമായാണ് ആസിയാൻ കരാർ ബാധിച്ചത്. കേരളത്തിന്റെ റബർ കർഷകരുടെ ജീവിതം ദുഃസ്സഹമാക്കിയതും കോടികളുടെ നഷ്ടം വരുത്തിയതും ആസിയാൻ കരാർ ആണ്. ദീർഘ വീക്ഷണമില്ലാത്ത ഇത്തരം കരാറുകൾക്കെതിരെ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവ് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.