Skip to main content

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്‌. അടിയന്തരാവസ്ഥയിൽ അത്‌ കണ്ടതാണ്‌. എന്നാൽ, ഇന്ന്‌ ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ്‌ ശ്രമം. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ  രാഷ്‌ട്രസങ്കൽപ്പത്തിന്‌ വിരുദ്ധമാണ്‌. അതിനാൽ  അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ്‌ ശ്രമം. അതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.
മതന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസർ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്‌. ലൗ ജിഹാദ്‌ പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്‌മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്‌. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത്‌ രാഷ്‌ട്രീയ അഴിമതിയാണ്‌. ഇത്‌ തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല.  തെരഞ്ഞെടുപ്പ്‌ കമീഷൻ പോലും അവരുടെ ഉപകരണമാവുന്നു.
പദവിയും പണവും ഉപയോഗിച്ച്‌ ആരെയും വിലയ്‌ക്കുവാങ്ങാമെന്നാണ്‌ ബിജെപി കരുതുന്നത്‌. അതിന്‌ വഴങ്ങാത്തവരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ എന്നിവ ഉപയോഗിച്ച്‌ വേട്ടയാടുന്നു. തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ്‌ ബിജെപി ഉയർത്തുന്നത്‌.  
മൃദുഹിന്ദുത്വംകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ്‌ തിളങ്ങുന്ന മാതൃക. അത്‌ രാജ്യത്തിന്‌ വഴികാട്ടും.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.