Skip to main content

പൊതുവിതരണത്തിന് ചെലവഴിച്ച തുക

പൊതുവിതരണത്തിനായി യുഡിഎഫ് സർക്കാർ (2011-16) ചെലവഴിച്ചത് 5242 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ (2016-21) അതിലും രണ്ടിരട്ടിയിൽ മേലെയാണ് ചെലവഴിച്ചത് (10697 കോടി രൂപ). ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടു വർഷത്തിൽ പൊതുവിരണത്തിനായി 4000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അത് ചെലവഴിക്കുകയും ചെയ്തു.

ഉത്സവകാലങ്ങളിൽ ഒരുക്കുന്ന ചന്തകൾ വഴി മാത്രമല്ല, സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍ നിയന്ത്രിത വിലയ്ക്ക് എൽഡിഎഫ് സർക്കാർ നല്‍കിവരുന്നുണ്ട്. 80 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പൊതുവിതരണവും അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കലും ഉറപ്പു വരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.