Skip to main content

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നത്

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂ.

ദേശീയതലത്തിൽ സംവരണ സംവിധാനം തകർക്കുകയും എസ്‌സി-എസ്‌ടി ജനവിഭാഗത്തിനുള്ള ഫണ്ട്‌ കുറച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്‌. കേരളത്തിലാണ്‌ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ പദ്ധതി നടപ്പാക്കുന്നത്‌. കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥസംഘം അടുത്തദിവസങ്ങളിൽ കേരളത്തിൽ പരിശോധന നടത്തിയിരുന്നു. കേരളമാണ്‌ രാജ്യത്തിന്‌ മാതൃക എന്നാണ്‌ അവർ പറഞ്ഞത്‌. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ദേശീയതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ചർച്ചയിൽ കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ ദളിതരുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്‌ പുരോഗമന പ്രസ്ഥാനങ്ങളാണ്‌. ആ പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അടിസ്ഥാന വിഭാഗത്തിന്റെ അടുപ്പം മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്‌ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്‌. ജനസംഖ്യാനുപാതത്തേക്കാൾ അധികം ഫണ്ട്‌ ദളിത്‌ വിഭാഗത്തിന്റെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്‌. സാമൂഹ്യമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ദളിതരെ ഉയർത്തിയെടുക്കാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. അതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിലെ അടിസ്ഥാനവർഗം അസംഘടിതരും വിലപേശാൻ ശേഷിയില്ലാത്തവരുമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.