Skip to main content

ഏത് മതവിശ്വാസിക്കും അവിശ്വാസിക്കും മൗലികാവകാശങ്ങളുടെ കാര്യത്തിൽ തുല്യത നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന അതിൽ നിന്നുള്ള വ്യതിചലനമാണ് പൗരത്വ ഭേദഗതി നിയമം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രചാരണം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് ചട്ടങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം സഖ്യകക്ഷികളെ തേടിയുള്ള നെട്ടോട്ടവും മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള പരിശ്രമവും തുടരുകയായിരുന്നു. ബിജെപിയുടെ പ്രചാരണങ്ങളിൽനിന്നും വ്യത്യസ്തമായി ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയുടെ കരുത്ത് ബിജെപി ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്.

ഇന്ത്യാ രാജ്യത്തിന്റെ പൗരത്വത്തിന്റെ പ്രത്യേകത എല്ലാ മത വിശ്വാസികളെയും മത വിശ്വാസികളല്ലാത്തവരെയും അത് ഒരേപോലെ ഉൾക്കൊള്ളുന്നുവെന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷത ഇതിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. പൗരത്വത്തിന്റെ അടിസ്ഥാനത്തെ സംബന്ധിച്ച ചർച്ച ഭരണഘടനാ അസംബ്ലിയിൽ 1949 ആഗസ്ത് പത്തിനാണ് ആരംഭിച്ചത്. രണ്ടര ദിവസത്തോളം ഈ ചർച്ച നീണ്ടുനിന്നു. കരടിൽ 21 ഭേദഗതികളാണ് അവതരിപ്പിക്കപ്പെട്ടത്. 1947ലെ ഇന്ത്യാ വിഭജനവും തുടർന്നുണ്ടായ അഭയാർഥി പ്രവാഹവുമെല്ലാം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് ഈ ചർച്ച നടന്നതെന്നോർക്കണം. നെഹ്റുവും അംബേദ്കറുമെല്ലാം ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു. പൗരത്വം മതനിരപേക്ഷതയിലൂന്നി നിൽക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് അവർ ഇടപെട്ടത്.

ഭരണഘടനാ അസംബ്ലിയിൽ വിശദമായി ചർച്ചചെയ്ത് എല്ലാ മതസ്ഥരെയും ഒരേപോലെ കണ്ടുകൊണ്ടുള്ള പൗരത്വ നിയമം അങ്ങനെ ഭരണഘടനയുടെ ഭാഗമായി. ഈ കാഴ്ചപ്പാടിനെ തകർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ ഭേദഗതി വന്നിട്ടുള്ളത്. പുതിയ ഭേദഗതി പ്രകാരം 2014 ഡിസംബർ 31നോ അതിനുമുമ്പോ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും കുടിയേറിയ ഹിന്ദുക്കൾ, ജൈനർ, സിഖുകാർ, ബുദ്ധ മതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ എന്നിങ്ങനെ അവിടെയുള്ള ആറ്‌ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നാൽ, അവിടങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങളുൾപ്പെടെയുള്ള മറ്റ് മതസ്ഥർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകില്ല. മേൽപ്പറഞ്ഞ അയൽ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ജനതയിൽ മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ പൗരത്വം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. ഈ മതപരമായ വിവേചനം ഒരു മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ആ വിവേചനത്തിലൂടെ മതരാഷ്ട്രത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആന്തരിക ഭീഷണികളാണെന്നും അവരെ രാജ്യത്തുനിന്നും മാറ്റിനിർത്തേണ്ടതാണെന്നും പ്രഖ്യാപിക്കുന്ന വിചാരധാര അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്നവരാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് ചെറുതായി കണ്ടുകൂടാ. 

കൂടുതൽ ലേഖനങ്ങൾ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം

സ. പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുന്നു

സ. എം ബി രാജേഷ്

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.