Skip to main content

പോരത്വ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം മനപൂർവം

കോൺഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമർശനത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക പരാമർശിക്കുന്നേയില്ല. അത് മനപൂർവം മാറ്റിനിർത്തിയതാണ്. അങ്ങനെയൊരു മനസ്സ് കോൺഗ്രസിന് എങ്ങനെ വന്നു?

സംശയമുണ്ടെങ്കിൽ പ്രകടനപത്രികയിലെ എട്ടാംപേജ് നോക്കുവെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14ന് വിരുദ്ധമായി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽ പൗരത്വഭേദഗതി ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് വാദം. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് അവരുടെ പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നത്. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആർട്ടിക്കിൾ പതിനാലിന്റെ ലംഘനമാണ്. ഈ ആർട്ടിക്കിളിനെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞ ഖണ്ഡികയിലില്ല.

കഴിഞ്ഞ 10 വർഷം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങൾ തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പേജ് 22ൽ പറയുന്നു. എന്നാൽ, പൗരത്വഭേദഗതി എന്ന വാക്കേ അതിലില്ല. ജിഎസ്‌ടി നിയമങ്ങൾ മാറ്റുമെന്ന് പേജ് 33ലും നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ആക്ട് പുനഃപരിശോധിക്കുമെന്ന് പേജ് 36ലും പറയുന്നുണ്ട്. അപ്പോഴും പൗരത്വഭേദഗതി യെക്കുറിച്ച് ശബ്ദിക്കാതിരിക്കാൻ എന്താണ് കാരണം?

സതീശൻ പറഞ്ഞത് തെറ്റിദ്ധരിച്ച് മനോരമ വാർത്ത കൊടുത്തതാണോ അതല്ല രണ്ടാളും കുടി ആലോചിച്ച് ചെയ്തതാണോ എന്നറിയില്ല. ജനങ്ങളെ കബളിപ്പിക്കേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറയാം. അതാണ് ഇടതുപക്ഷം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.