Skip to main content

കൊടി പോലും ഉയര്‍ത്താന്‍ കഴിയാത്ത കോൺഗ്രസ് മതേതരത്വത്തെ എങ്ങനെ സംരക്ഷിക്കും?

ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കിയ മതരാജ്യം വേണമെന്നാണ് ബിജെപി നയം. മതരാജ്യത്തെ എതിര്‍ത്തതിനാണ് മഹാത്മാ ഗാന്ധിയെ കൊന്നത്. പൗരത്വ നിയമം മതരാജ്യം സൃഷ്ടിക്കാനുള്ള കാല്‍വെയ്പ്പാണ്. രാജ്യമാകെ നടന്നിട്ടും രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു കാര്യവും പറയുന്നില്ല. കത്തിയെരിയുന്ന മണിപ്പൂരിനെ നോക്കി ബിജെപി സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി മിണ്ടുന്നില്ല.

ഫാസിസത്തെ എതിര്‍ക്കുമെന്ന് പറയുന്ന കോണ്‍ഗ്രസിന് സ്വന്തം കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല. ഇവരാണോ മതേതരത്വത്തെ സംരക്ഷിക്കുന്നത്? കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നു. സംഘടനാപരമായ കരുത്തോ നേതൃപാഠവമോ ഇല്ലാത്ത ആശയപരരമായെ ഒന്നും ചെയ്യാന്‍ കഴിയാത്ത കോണ്‍ഗ്രസിന് രാജ്യത്തെ സംരക്ഷിക്കാനാകുമോ?
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.