Skip to main content

ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭാവിയിൽ സമൂഹത്തെ ആകെ വേര്‍തിരിക്കും, അതിനെതിരെ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹം

പ്രധാനമന്ത്രി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ബലം. ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങളോട് മാത്രം ചെയ്യുന്ന ദയയല്ല. രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാന ഘടകമാണ്

ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യം മുതല്‍ നേടിയ നേട്ടങ്ങൾ നശിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ് കശ്മീരില്‍ ബിജെപി എടുത്ത നിലപാട്. ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും അത് അവർ വ്യാപിപ്പിക്കും. പൗരത്വ ഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കിലും അത് ഭാവിയില്‍ സമൂഹത്തെ ആകെ വേര്‍തിരിക്കും. അതുകൊണ്ടു തന്നെ പൗരത്വ ഭേദഗതിയില്‍ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.