Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌. ദേശീയതലത്തിൽ സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന്‌ സമാനമായ രീതിയിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ്‌ ശ്രമിക്കുകയായിരുന്നു. ഇത്‌ തുറന്നുകാണിക്കാനുള്ള നീക്കം തുടർന്നുള്ള ദിവസങ്ങളിൽ നടത്തും.

വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങൾക്ക്‌ വേണ്ടി ഉപയോഗിക്കുന്നുവെന്ന്‌ ബിജെപി വക്താവ്‌ സഞ്‌ജു വർമ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സിഎഎ, രാമക്ഷേത്ര വിഷയങ്ങൾ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോൾ മോദി നേരിട്ട് വർഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണ്‌. ഇത്തരം പ്രചാരണങ്ങളെ മറികടന്ന്‌ രാജ്യത്ത്‌ മതനിരപേക്ഷ സർക്കാർ രൂപംകൊള്ളുമെന്ന സാധ്യതയാണ്‌ വിലയിരുത്തുന്നത്‌.

കേരളത്തിലെ എൽഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അജണ്ടയാണ്‌ ബിജെപിയും കോൺഗ്രസും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ രാഹുൽ ഗാന്ധി വീണ്ടും വയനാട്‌ വന്ന്‌ മത്സരിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇത്തവണ ഉണ്ടായിരുന്നില്ല. ഇഡിയും ഐടിയും യാതൊരു മറയുമില്ലാതെ തെരഞ്ഞെടുപ്പിൽ ഇടപെട്ടു. സിപിഐ എമ്മിന്റെ അക്കൗണ്ട്‌ മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ളപ്രചരണങ്ങൾക്ക്‌ നേതൃത്വം വഹിച്ചു. ഇതൊന്നും ജനങ്ങൾ വിശ്വാസത്തിൽ എടുത്തില്ല.

എൽഡിഎഫ്‌ വിജയം തടയാൻ ബിജെപി കൂട്ടുകെട്ട്‌ ഉണ്ടാക്കാൻ യുഡിഎഫ്‌ മടിച്ചിട്ടില്ല. വടകരയിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ നൽകാനുള്ള നീക്കം പരസ്യമായി. പാലക്കാട്‌ തിരികെ ഷാഫി ബിജെപിയെ സഹായിക്കാമെന്ന ധാരണയും ഉണ്ടാക്കി. വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനങ്ങൾ തള്ളി. ഇതെല്ലാം ചെയ്‌താലും വടകര ജയിക്കും.

തൃശൂരിൽ ബിജെപിക്ക്‌ മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ. വോട്ടിങ്‌ ശതമാനം കുറഞ്ഞത്‌ ഇടതുമുന്നണിയെ ബാധിക്കില്ല. യുഡിഎഫ്‌ മേഖലകളിലാണ്‌ വോട്ടിങ്‌ കുറഞ്ഞത്‌. ജൂൺ നാലിന്‌ മാത്രമേ പൂർണമായി അർത്ഥത്തിൽ ജയം സുവ്യക്തമായി പറയാൻ കഴിയൂ. കേരളത്തിൽ എൽഡിഎഫിന്‌ ഭൂരിപക്ഷ സീറ്റ്‌ നേടാനാകും എന്നാണ്‌ വിലയിരുത്തുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.