Skip to main content

ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ഇന്ത്യയിൽ ശക്തിപ്രാപിക്കുന്നു

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുകയാണ്. ഒരു രാജ്യം, ഒരു നേതാവ്, ഒരു നയം എന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കി കോർപറേറ്റുകളുടെ താൽപ്പര്യം നടപ്പാക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ പടിപടിയായി ഇല്ലാതാക്കുന്ന പ്രവണതയാണിത്‌. യുഎപിഎ കേസുകളുടെ എണ്ണം 72 ശതമാനം വർധിച്ചു. വ്യാജ തെളിവുകളിൽ സാംസ്‌കാരിക നായകരെ ഉൾപ്പെടെ ജയിലിലടയ്‌ക്കുന്നു. ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട്‌ ആശ്വസിച്ചിരിക്കരുത്‌. അയോധ്യയിൽ പരാജയപ്പെട്ടെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്. ജനാധിപത്യപരമായ ഇടപെടലിലൂടെ മാത്രമേ രാജ്യം സമ്പൂർണ ഏകാധിപത്യത്തിലേക്ക്‌ പോകുന്നത്‌ ചെറുക്കാൻ കഴിയൂ.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.