Skip to main content

കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.
ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി. സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും മനുഷ്യർക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തിൽ പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലത്തെ തിരുത്തിയെഴുതാൻ പ്രയത്നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യൻകാളി. സാർവത്രികമായ വിദ്യാഭ്യാസത്തിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു.
ജാതീയമായ വേർതിരിവുകളെ സാമൂഹ്യജീവിതത്തിൽ നിന്നും പാടേ തുടച്ചുകളയാൻ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം അയ്യൻകാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വർദ്ദിച്ചു വരുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാൻ ശ്രമിക്കുന്ന വർഗീയതയും തുല്യനീതി സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. ഈ ഘട്ടത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം. 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.