Skip to main content

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സന്നദ്ധസംഘടനകളും സുമനസ്സുകളായ വ്യക്തികളും നൽകുന്ന സഹായങ്ങളും മുഖേനയാണ് നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്.

രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 2,221 കോടി രൂപയാണ് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്നത്. പക്ഷേ, ദുരന്തമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ മെമ്മോറാണ്ടം നൽകിയിട്ടും പി ഡി എൻ എ റിപ്പോർട്ട് നിശ്ചിത കാലാവധിയ്ക്കു മുൻപു സമർപ്പിച്ചിട്ടും സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഈ അവഗണനയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതവർഗ വൈജാത്യങ്ങൾക്കെല്ലാം അതീതമായി ഈ നാട് ഒറ്റക്കെട്ടായി ദുരന്തബാധിതർക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനമാണ് അവിടെ മുഴങ്ങിയത്. ഉറച്ച അടിത്തറയും ഉറപ്പുള്ള ചുമരുകളും ചോരാത്ത മേൽക്കൂരയുമുള്ള ജീവിതങ്ങൾ ആ ടൗൺഷിപ്പുകളിൽ ഉയരും. പുതിയ പ്രതീക്ഷകളാൽ അവ പ്രകാശിക്കും. സ്വപ്നങ്ങൾ യാഥാർഥ്യമാകും. മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റേയും മാതൃക നമ്മൾ അവിടെ ഉയർത്തും.

സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാൻ ആവശ്യമായ നടപടികളുമായി പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോകും. ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം അടിയുറച്ച് നിൽക്കുന്ന കേരള ജനതയോടു നന്ദി പറയുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.