പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർഥികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ. എ എ റഹീം എംപി കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കശ്മീരി വിദ്യാർഥികൾ ഭീഷണി നേരിടുന്നതായി അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും നേരെ പീഡനങ്ങളും ഭീഷണികളും ഉയരുന്നതായിള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ഡെറാഡൂണിൽ വർഗീയ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകാൻ നിർബന്ധിതരായി. വിദ്യാർഥികൾക്കും വ്യാപാരികൾക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം വളർത്തുന്നുവെന്നും വിദ്യാർഥികൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സ. എ എ റഹീം എംപി കത്തിൽ ചൂണ്ടിക്കാട്ടി.
