പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി സ. പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററും കുടുംബത്തെ ആശ്വസിപ്പിച്ചു. സ. കെ എൻ ബാലഗോപാൽ, സ. സി എൻ മോഹനൻ, പാർടി എറണാകുളം ജില്ലാ സെക്രട്ടറി സ. എസ് സതീഷ് എന്നിവരും ഉണ്ടായിരുന്നു.
