മലയാളസിനിമ കണ്ട അസാധാരണ പ്രതിഭാശാലികളിൽ ഒരാളായിരുന്നു ഷാജി എൻ കരുൺ. അരവിന്ദന്റെ ഛായാഗ്രാഹകനായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം ക്യാമറയുടെ കണ്ണുകളിലൂടെയാണ് ലോകത്തെ കണ്ടത്. അതാണ് അമ്പതോളം സിനിമകൾക്ക് ക്യാമറ എടുത്ത ഷാജിയെ പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക് തുടങ്ങിയ ദൃശ്യപ്രധാനമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിലേക്ക് നയിച്ചത്. മലയാളസിനിമയുടെ ഖ്യാതി രാജ്യാന്തരങ്ങളിൽ എത്തിച്ച അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളോടുള്ള തന്റെ പ്രതിബദ്ധത എന്നും ഉയർത്തിപ്പിടിച്ചു. അന്തരിക്കുമ്പോൾ പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷൻ ആയിരുന്നു. ഷാജി എൻ കരുണിന് എന്റെ ദുഃഖം നിറഞ്ഞ ആദരാഞ്ജലി.
