പ്രാചീനതയിൽ നിന്നും ആധുനിക കാലത്തേക്കുള്ള മാനവചരിത്രം രചിച്ചത് മനുഷ്വാദ്ധ്വാനമാണ്. അദ്ധ്വാനശേഷിയാണ് മനുഷ്യന്റെ ഏറ്റവും മൂല്യവത്തായ ശക്തി. ആ ശക്തിയുടെ മൂർത്തരൂപമായ തൊഴിലാളി വർഗത്തിന്റെ വിമോചന മുദ്രാവാക്യമാണ് ഓരോ മെയ്ദിനവും മുഴക്കുന്നത്.
മുതലാളിത്തത്തിന്റെ ചങ്ങലകളാൽ ബന്ധിതമായ തൊഴിലാളിവർഗത്തിന്റെ സ്വാതന്ത്ര്യത്തിനും നീതിക്കുമായുള്ള പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ് മെയ് ദിനം പകരുന്നത്. വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിച്ച് സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി അദ്ധ്വാനിക്കുമെന്ന് ഈ മെയ് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവർക്കും മെയ് ദിനാശംസകൾ നേരുന്നു. അഭിവാദ്യങ്ങൾ!
