മധ്യപ്രദേശിലെ ബിജെപിക്കാരനായ മന്ത്രി വിജയ് ഷാ ഇന്ത്യൻ സൈന്യത്തിലെ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ ആക്ഷേപകരമായ പ്രസ്താവനയെക്കുറിച്ച് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തതിനെയും നാല് മണിക്കൂറിനുള്ളിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് ഉത്തരവിട്ടതിനെയും .സ്വാഗതം ചെയ്യുന്നു ഈ കേണലിനെ "ഭീകരരുടെ സഹോദരി" എന്ന് മന്ത്രി വിളിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
പൊതുജീവിതത്തിൽ വർഗീയ വിഷത്തിന് സ്ഥാനമില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർക്ക് മതേതരത്വം പോലുള്ള നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഐക്യം വളർത്തുന്നതിനും അധിക ഉത്തരവാദിത്തമുണ്ട്!
ഈ മന്ത്രിയെ പുറത്താക്കാൻ നരേന്ദ്ര മോദി ഉടൻ തയ്യാറാവണം.
