കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച സംഘടനാ പ്രവർത്തകനായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടികളെ പലവട്ടം അതിജീവിച്ചാണ് അദ്ദേഹം അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായി നിലകൊണ്ടത്. സംഘടനാ പ്രവർത്തനത്തിനൊപ്പം സാംസ്കാരികമേഖലയിലും അദ്ദേഹം സജീവമായി.
ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തിൽ രക്ഷാധികാരികളുടെ സെക്രട്ടറിയായും പിന്നീട് ശിശുക്ഷേമ സമിതി ട്രഷററായും പ്രവർത്തിച്ചു. കുട്ടികളെ സംഘടിപ്പിക്കുന്നതിലും ശരിയായ ദിശയിൽ നയിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു. ടി നാരായണൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
