Skip to main content

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.

തൊഴിൽ നിയമന മരവിപ്പ്, പൊതുമേഖലയുടെ തകർച്ച, അടച്ചുപൂട്ടുന്ന പൊതുവിദ്യാലയങ്ങൾ, കാർഷിക വ്യാവസായിക രംഗങ്ങളിലെ മുരടിപ്പ്, വ്യവസായ നിക്ഷേപങ്ങൾ ഇല്ലാത്ത സ്ഥിതി, ഗുരുതര സാമ്പത്തികത്തകർച്ച, മൂലധനച്ചെലവിനുപോലും ഫണ്ടില്ലാത്ത തരത്തിലുള്ള വികസനമരവിപ്പ് തുടങ്ങി അസംഖ്യം പ്രശ്നങ്ങളായിരുന്നു അന്ന് നമ്മുടെ മുന്നിലുണ്ടായിരുന്നത്. തകർന്ന റോഡുകൾ, അഴിമതി പാലങ്ങൾ, തൂണുകൾ മാത്രമായിരുന്ന കൊച്ചി മെട്രോ, വേലിപോലും കെട്ടിത്തിരിക്കാത്ത മൺപാതയിലേക്ക്‌ യുദ്ധവിമാനം കഷ്ടിച്ചിറക്കി ഉദ്ഘാടനം ചെയ്ത വിമാനത്താവളം, മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിങ്ങും പവർകട്ടും, ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞ്‌ കേരളം വിട്ട ദേശീയ ഹൈവേ അതോറിറ്റി, പരാതികൾ തീരാത്ത സർക്കാർ ആശുപത്രികൾ തുടങ്ങിയവയായിരുന്നു അന്ന് എൽഡിഎഫ് സർക്കാരിനെ വരവേറ്റത്.

നാടിന്റെ വികസനക്കുതിപ്പിന് അനിവാര്യമായ പദ്ധതികളെല്ലാം അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയിരുന്ന യുഡിഎഫ് സർക്കാരിന്റെ ഭരണകാലം ഇന്ന് കേരളം ഏറെക്കുറെ മറന്നുപോയിരിക്കുന്നു. ആ നിശ്ചലാവസ്ഥയിൽനിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തെ കൈപിടിച്ചുയർത്തിയത്. അതിനായി സമഗ്ര കർമപദ്ധതി അടങ്ങിയ പ്രകടനപത്രികയുമായാണ് മുന്നോട്ട് പോയത്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.