ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ സമാധിദിനമാണ്. ജാതീയതയും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് സമത്വവും നീതിയും പുലരുന്ന ലോകത്തിനായി നാടിനെ നയിച്ച, ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹദ് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. മാനവികതയുടെ തണലിൽ മനുഷ്യരെയാകെ ഒത്തു ചേർക്കാനായി ഗുരു നടത്തിയ പ്രയത്നങ്ങൾക് കൂടുതൽ കരുത്തോടെ നാം തുടരേണ്ടതുണ്ട്. ജാതിചിന്തക്കും വർഗീയശക്തികൾക്കുമെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾ കരുത്തും ദിശാബോധവും പകരും. അതിനായി പരിശ്രമിക്കുമെന്നും 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' ആയി കേരളത്തെ മാറ്റുമെന്നും ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
