Skip to main content

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ( Business Reforms Action Plan+ Reduction of Compliance Burden) അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് നമ്മൾ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടപ്പോളാണ് നമ്മൾ ഉയർന്ന ശ്രേണിയിൽ സ്ഥാനം നേടിയത്. തുടർച്ചയായി രണ്ടാം വർഷവും കൈവരിച്ച നേട്ടം കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റം ഒട്ടും ആകസ്മികമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്. കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടം. കൂടുതൽ ആർജ്ജവത്തോടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഇതു നമുക്ക് പ്രചോദനം പകരും.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.