Skip to main content

കൂടുതൽ നീതിയുക്തവും സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു നവകേരളം 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം

ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച 'വിഷൻ 2031' രാജ്യാന്തര കോൺഫറൻസ് നവകേരള നിർമ്മിതിയിലെ ഏറ്റവും നിർണ്ണായകമായ അധ്യായമായി മാറിയിരിക്കുകയാണ്. ഐക്യകേരളത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകോത്തരമായ വികസന നേട്ടങ്ങളിലേക്ക് നാടിനെ നയിക്കാനാവശ്യമായ ആശയങ്ങളാണ് ഈ വേദിയിൽ ഉയർന്നുവന്നത്. ഭാവികേരളം രൂപപ്പെടുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് തുരങ്കം വെക്കുന്നവർക്ക് തെല്ലും വില കൽപിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദ്ധരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായിരുന്നു വിഷൻ 2031 വേദി. പ്രമുഖ പണ്ഡിതരായ പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റോമില ഥാപ്പർ, ഡോ. ശകുന്തള തിൽസ്റ്റഡ്, പ്രൊഫ. പ്രഭാത് പട്നായ്ക്, ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, സ. പ്രകാശ് കാരാട്ട്, തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി, ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് കെ ചന്ദ്രു, സംവിധായകൻ സഈദ് അക്തർ മിർസ, നടി സുഹാസിനി, മുൻ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടറുമായ എൻ റാം, പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ്, ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘം തുടങ്ങി ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ധാരാളം പേർ കോൺഫറൻസിൽ പങ്കുചേർന്നു.

വികസനമെന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തിക്കൊണ്ട് മുന്നേറേണ്ട ജനകീയ പ്രക്രിയയാണെന്ന് തെളിയിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. 2025 നവംബറിൽ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് നാമുയർത്തി പിടിക്കുന്ന ബദൽ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ്. നമ്മുടെ നേട്ടങ്ങളെ കൈമുതലാക്കി ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മതനിരപേക്ഷതയും സാമൂഹിക ഐക്യവും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗീയ ശക്തികൾ സാമുദായിക ധ്രുവീകരണത്തിനായി വിദ്വേഷത്തിന്റെ വിത്ത് വിതക്കുമ്പോൾ, മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നിയ വികസന മാതൃകയുമായി കേരളം മുന്നോട്ടുപോവുകയാണ്. വിഭവപരിമിതികളും കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും വെല്ലുവിളിയാകുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ നിന്ന് ഈ സർക്കാർ പിന്നോട്ടുപോവില്ല. ഈ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ സമയബന്ധിതമായി നടപടികൾ സ്വീകരിക്കും. കൂടുതൽ നീതിയുക്തവും സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു നവകേരളം 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം.

 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.