തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം നാടിനെ നടുക്കിയ ദുരന്തമാണ്. അപകടത്തിൽ പരിക്കേറ്റവരെ സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. അടിയന്തര ചികിത്സ ഉറപ്പാക്കാൻ മാസ് കാഷ്വാലിറ്റി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബേൺസ് യൂണിറ്റ് പൂർണ്ണസജ്ജമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
