Skip to main content

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

ക്യൂബൻ വിപ്ലവത്തിന്റെ ചരിത്ര നേതാവായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച നിയമവിരുദ്ധവുമായ കുറ്റപത്രത്തെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. 1996-ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ഭീകരസംഘടനയുടെ ലഘുവിമാനം വെടിവെച്ചിട്ട സംഭവത്തെ മുൻനിർത്തി, മുപ്പത് വർഷങ്ങൾക്ക് ശേഷം കെട്ടിച്ചമച്ച നുണകളുടെയും കൃത്രിമത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിപ്ലവ നേതാവിനെതിരെ അമേരിക്ക കേസ് എടുത്തിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾക്ക് ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ഉണ്ടാകുന്നത്.

സൈനിക അധിനിവേശ ഭീഷണിയും ട്രംപിന്റെ പ്രസ്താവനയും ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ തകർക്കാനും അവിടെ ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് യുഎസ് പരസ്യമായി ശ്രമിക്കുന്നത്. മേയ് 21-ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ ലക്ഷ്യം 'ക്യൂബയാണ്' എന്നും ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും തുറന്നുപറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുമ്പോഴും അവർ വിപ്ലവത്തിന്റെ കാവലാളായി ഒന്നിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ദൃഢനിശ്ചയത്തോടെയും ഒത്തൊരുമയോടെയും നിലകൊണ്ട ക്യൂബൻ ജനതയ്ക്കും ക്യൂബൻ വിപ്ലവത്തിന്റെ നേതൃത്വത്തിനും ഞങ്ങൾ ഞങ്ങളുടെ ഉറച്ച ഐക്യദാർഢ്യം ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. ചരിത്രനേതാവായ റൗൾ കാസ്ട്രോയ്ക്ക് നേരെയുള്ള ഈ അപമാനത്തിലും ക്യൂബയെ ആക്രമിക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളിലും പ്രതിഷേധിച്ച് തെരുവിലിറങ്ങാനും തങ്ങളുടെ ശക്തമായ അമർഷം രേഖപ്പെടുത്താനും ഇന്ത്യൻ ജനതയോട് പ്രമേയത്തിലൂടെ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.